
അഭിമന്യുവിൻറെ പേരിലുളള സ്മാരകം നാടിന് സമർപ്പിച്ചു
മഹാരാജാസിൻറെ മണ്ണിൽ കുത്തേറ്റ് മരിച്ച രക്തസാക്ഷി അഭിമന്യുവിൻറെ പേരിലുളള സ്മാരകം നാടിന് സമർപ്പിച്ചു. എറണാകുളം കലൂരിൽ നിർമ്മിച്ച അഭിമന്യു സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പോരാളിയായിരുന്നു അഭിമന്യുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിൻറെ ഓർമ്മകൾ ഇനി എന്നും എറണാകുളത്ത് ഉണ്ടാവും. കൊച്ചി കലൂരിൽ അഭിമന്യുവിൻറെ പേരിൽ സ്റ്റഡി സെൻ്റർ സ്ഥാപിച്ചു. അഭിമന്യു സ്മാരക ശിലാഫലകവും മന്ദിരത്തിൻറെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.