
കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡൽഹി :സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് സൗജന്യ വൈഫെെയുമായി ഡല്‍ഹി സര്‍ക്കാര്‍. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെതാണ് തീരുമാനം. സിംഗു അതിര്‍ത്തിയിലടക്കം വൈ-ഫൈ ഹോട്ട് സ്പോട്ടുകള്‍ സജ്ജമാക്കും. സമരം നടക്കുന്ന മേഖലകളിലെ കര്‍ഷകര്‍ക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പരിഹരിക്കാനുള്ള ചര്‍ച്ച ഇന്ന് നടക്കും. കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് വിഖ്യാന്‍ ഭവനിലാണ് നടക്കുക . ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്ക്കും.