
നടിയെ ആക്രമിച്ച കേസ്;ജനുവരി നാലിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും
നടിയെ ആക്രമിച്ച കേസിൽ ജനുവരി നാലിന് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. ഇക്കാര്യം സംസ്ഥാന സർക്കാർ വിചാരണ കോടതിയെ അറിയിച്ചു.ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചത്.പ്രോസിക്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ശുപാർശ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. സുപ്രിം കോടതി കോടതിമാറ്റ ഹർജി തള്ളിയതോടെയാണ് പ്രോസിക്യൂട്ടർ സ്ഥാനം അഡ്വ. സുരേശൻ രാജിവച്ചത്.വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും, സർക്കാരും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. കോടതി പക്ഷപാതപരമായിട്ടാണ് പെരുമാറുന്നതെന്ന് നടി ആരോപിച്ചിരുന്നു.