
കമല ഹാരിസ് കൊവിഡ് വാക്സിൻ സ്വീകരിച്ചു
കൊവിഡ് വാക്സിൻ സ്വീകരിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വാഷിംഗ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് വാക്സിന് കുത്തിവയ്പെടുത്തത്. ജനങ്ങളിൽ അവബോധമുണ്ടാക്കാനായിട്ടാണ് വാക്സിൻ സ്വീകരിച്ചത്. ഇത് ചാനലിൽ ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു. കൂടാതെ ചിത്രം അവർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. വാക്സിൻ ലഭ്യമാകുമ്പോൾ കുത്തിവയ്പ്പെടുക്കണമെന്നും, ഇത് ജീവൻ രക്ഷിക്കാനാണെന്നും കമല ട്വീറ്റ് ചെയ്തു.അമേരിക്കൻ കമ്പനി മോഡേണ നിർമ്മിച്ച വാക്സിനാണ് കമല സ്വീകരിച്ചത്. കമലയുടെ ഭർത്താവ് ഡഗ് എമ്ഹോഫും കുത്തിവയ്പെടുത്തു. ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വാക്സിൻ സ്വീകരിച്ചിരുന്നു.