
ശബരിമലയിൽ ആശങ്കയായി കൊവിഡ്; മേൽശാന്തി നിരീക്ഷണത്തിൽ പ്രവേശിച്ചു
സമ്പർക്കമുണ്ടായിരുന്ന മൂന്നുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ശബരിമല മേൽശാന്തി വി.കെ ജയരാജ് പോറ്റി നിരീക്ഷണത്തിൽ പ്രവേശിച്ചു. മേൽശാന്തി ഉൾപ്പടെ ഏഴുപേരാണ് കൊവിഡ് ബാധിതരുമായി സമ്പർക്കം വന്നതോടെ നിരീക്ഷണത്തിലായത്.സന്നിധാനം കണ്ടെയിൻമെന്റ് സോണാക്കണമെന്ന് മെഡിക്കൽ ഓഫീസർ സർക്കാരിന് ശുപാർശ നൽകി.അതേസമയം സന്നിധാനത്തെ നിത്യ പൂജകൾക്കൊന്നും മുടക്കമുണ്ടാവില്ലെന്നും തീർത്ഥാടനം സംബന്ധിച്ച് സർക്കാർ തീരുമാനം വന്ന ശേഷമേ ബോർഡ് തീരുമാനമുണ്ടാകൂവെന്ന് ദേവസ്വം അധികൃതർ അറിയിച്ചു.