
കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജം :കെ കെ ശൈലജ
തിരുവനന്തപുരം :കൊവിഡ് വാക്സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ . വാക്സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയാറാണ്.
ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കുമായിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.വാക്സിൻ വിതരണം ആശുപത്രികൾ വഴിയാകും നടത്തുക.