
ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി
ബാംഗ്ലൂർ :ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി . ഒരു വർഷത്തേക്കാണ് ശിവൻ്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി നൽകിയത്. ജനുവരിയിൽ വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടിയത്. ഇതേതുടർന്ന് 2022 ജനുവരി 14 വരെ കെ. ശിവൻ ഐ എസ് ആർ ഒ ചെയർമാൻ പദവിയിൽ തുടരും.
2018 ജനുവരി 10നാണ് ഐ എസ് ആർ ഒ ചെയർമാനായി കെ.ശിവനെ നിയമിക്കുന്നത്. എ.കെ കിരൺ കുമാറിൽ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ചന്ദ്രയാൻ2 പോലുള്ള പല നിർണായക ദൗത്യങ്ങൾക്കും ഐ എസ് ആർ ഒ തുടക്കം കുറിച്ചത് കെ.ശിവൻ ചെയർമാനായിരിക്കുമ്പോഴാണ്.