
കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന പൂർത്തിയായി
തിരുവനന്തപുരം :കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുടെ അംഗീകാരത്തിന് വേണ്ടി നടത്തിയ ഹിതപരിശോധന 97.73 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പിനായി സംസ്ഥാന വ്യാപകമായി 100 ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്. തലസ്ഥാന ജില്ലയിലായിരുന്നു കൂടുതല്‍ വോട്ടര്‍മാരും ബൂത്തുകളും ഉണ്ടായിരുന്നത്. 23 ബൂത്തുകളിലായാണ് തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടന്നത്.
സോണ്‍ തിരിച്ചുള്ള കണക്കുകളില്‍ തിരുവനന്തപുരം സോണിലാണ് ഏറ്റവും കൂടുതല്‍ പേര് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 10349 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ 10147 പേര് വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് 7305 പേരില്‍ 7121 പേര് വോട്ട് രേഖപ്പെടുത്തി. എറണാകുളം സോണില്‍ 9817 പേര്‍ക്ക് വോട്ടവകാശം ഉണ്ടായിരുന്നപ്പോള്‍ 9574 പേരും വോട്ട് രേഖപ്പെടുത്തി.