
ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി
ടോൾ പ്ലാസകളിൽ ഫാസ്ടാഗ് നിർബന്ധമാക്കുന്നതിന്റെ സമയപരിധി നീട്ടി. ഫെബ്രുവരി 15 വരെ സമയപരിധി നീട്ടിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.
ജനുവരി ഒന്നുമുതൽ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധം കണക്കിലെടുത്ത് സമയപരിധി നീട്ടിയെന്നാണു കേന്ദ്ര സർക്കാർ അറിയിക്കുന്നത്.
ടോൾപ്ലാസകളെ ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കൊണ്ടുവന്നത്. ഏതു ടോൾപ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണു ഫാസ്ടാഗ്.