
108 മെഗാപിക്സൽ ക്യാമറയുമായി ഷവോമി MI 10I ഇന്ത്യൻ വിപണിയിൽ
ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമി തങ്ങളുടെ പുതിയ 5G ഫോൺ പുറത്തിറക്കി. 108 മെഗാ പിക്സൽ കാമറയാണ് Mi 10i ന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇന്ന് ഇന്ത്യയിൽ പുറത്തിറക്കിയ ഫോണിന് മുപ്പത്തിനായിരത്തിൽ താഴെ മാത്രമാണ് വിലയെന്നു ഷവോമി ഇന്ത്യാ മേധാവി മനു കുമാർ ജെയിൻ പറഞ്ഞു. അറ്റ്ലാന്റിക് ബ്ലൂ, പസിഫിക് സൺറൈസ് നിറങ്ങളിൽ ലഭ്യമായ ഫോണിന്റെ ഡിസൈൻ റെഡ്മി നോട്ട് 9 പ്രൊ 5 ജി യുടേതിന് സമാനമാണ്.