
സന്ദീപ് നായരേ മാപ്പ് സാക്ഷിയാക്കി സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ തീവ്രവാദ ബന്ധമാണ് എന്‍ഐഎ അന്വേഷിച്ചത്.
സന്ദീപ് നായര്‍, സ്വപ്ന സുരേഷ് തുടങ്ങി 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. കേസില്‍ സന്ദീപ് നായരെ അന്വേഷണ സംഘം മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.