
വാഗമൺ ലഹരിമരുന്ന് കേസ് ;ബ്രിസ്റ്റി ബിശ്വാസ് ജാമ്യം തേടി ഹൈക്കോടതിയിൽ
വാഗമൺ നിശാപാർട്ടിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. കോഴിക്കോട് സ്വദേശിയുമായി വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നും, ചടങ്ങുകൾ നടക്കാനിരിക്കെയാണ് അറസ്റ്റിലായതെന്നും, അതിനാൽ ജാമ്യം അനുവദിക്കണമെന്നും നടി ഹർജിയിൽ പറയുന്നു.കൊൽക്കത്ത സ്വദേശിനിയാണ് താൻ. തൃപ്പൂണിത്തുറയിലാണ് താമസമെങ്കിലും മലയാളം അറിയില്ല.പൊലീസുകാർക്ക് താൻ പറഞ്ഞത് മനസിലാകാതെ പോയതിനാലാണ് കേസിൽ പ്രതി ചേർത്തതെന്നും നടി ഹർജിയിൽ പറയുന്നു.കൂട്ടുകാർക്കൊപ്പം ഡിസംബർ 19നാണ് താൻ വാഗമണിലേക്കു വിനോദയാത്ര പോയത്. റിസോർട്ടിലെ മൂന്ന് കെട്ടിടങ്ങളിൽ ഒന്നിലാണ് താമസിച്ചത്. അവിടെ നടന്ന നിശാ പാർട്ടിയെക്കുറിച്ചോ, മറ്റു താമസക്കാരെക്കുറിച്ചോ അറിവുണ്ടായിരുന്നില്ലെന്നുമാണ് ബ്രിസ്റ്റിയുടെ വാദം. കേസിലെ ഒമ്പതാം പ്രതിയാണ് നടി. ഇവരുടെ കയ്യിൽ നിന്ന് 6.45 ഗ്രാം കഞ്ചാവു പിടികൂടിയെന്നാണ് കേസ്.