
സമ്മര്‍ സീരിസ് ഹോക്കി ടൂർണമെന്റ് മാറ്റിവെച്ചു
ദക്ഷിണാഫ്രിക്കയിലെ ജനുവരി 10 മുതല്‍ 27 വരെ കേപ്ടൗണില്‍ നടക്കേണ്ടിയിരുന്ന സമ്മര്‍ സീരിസ് ഹോക്കി ടൂർണമെന്റ് മാറ്റിവെച്ചു. കോവിഡ് വ്യാപന ഭീക്ഷണിയും പുതിയ കോവിഡ് വകഭേദത്തെക്കുറിച്ചുള്ള ആശങ്കയും വര്ദ്ധിക്കുന്നതിന്്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ദക്ഷിണാഫ്രിക്കയെ കൂടാതെ ബ്രിട്ടന്, ഇന്ത്യ ,ബല്‍ജിയം, ഫ്രാന്‍സ് എന്നിവരായിരുന്നു ടൂര്ണ്ണമെന്്റില് പങ്കെടുക്കേണ്ടിയിരുന്ന രാജ്യങ്ങള്‍. ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ടൂര്‍ണമെന്‍്റ് മാറ്റി വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21 മുതല്‍ 22 വരെ ഭുവനേശ്വറില്‍ നടന്ന എഫ്ഐഎച്ച് പ്രോ ലീഗിന്റെ ഹോം ലെഗിലാണ് ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യന്‍ ഹോക്കി ടീം അവസാന മത്സരം കളിച്ചത്.