
നേപ്പാളിന് താല്പര്യം ഇന്ത്യയുടെ വാക്സിൻ
കോവിഡ് വാക്സിന് നല്കി സഹായിക്കാമെന്ന ചൈനയുടെ വാഗ്ദാനം തള്ളി നേപ്പാള്‍ . ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി തങ്ങള്‍ ചര്‍ച്ച നടത്തിയതായും, ഇന്ത്യയുടെ വാക്സിന് വാങ്ങാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി വ്യക്തമാക്കി .
നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി തുടര്‍ ചര്‍ച്ചകള്‍ക്കായി ഈ മാസം 14 ന് ഡല്‍ഹിയില്‍ എത്തും . നേപ്പാളിലെയും, ഇന്ത്യയിലെയും പ്രധാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ വാക്സിന് കൈമാറ്റത്തെ കുറിച്ച് തീരുമാനമാകും .
അതിര്‍ത്തി വിഷയത്തില്‍ ചൈനയ്ക്കൊപ്പം നിന്ന നേപ്പാള്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇന്ത്യയോട് അടുക്കാനുള്ള ശ്രമമാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെ നേപ്പാള്‍ സന്ദര്‍ശിച്ച കരസേനാ മേധാവി മേജര്‍ ജനറല്‍ എംഎം നരവനെയെ സൈനിക ബഹുമതി നല്കി ആദരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളിലെയും വാണിജ്യ, ഊര്‍ജ്ജ മന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ചകളും നടത്തിയിരുന്നു.