
റെക്കോർഡ് തകർത്തു പെട്രോൾ വില കുതിക്കുന്നു
ഇന്ത്യയില്‍ പെട്രോള്‍ വില ഉയര്‍ന്ന് സര്‍വ്വകാല റെക്കോഡില്‍ എത്തി. ബുധനാഴ്ച പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 25 പൈസയും കൂട്ടിയിരുന്നു. ഇതോടെയാണ് പെട്രോള്‍ വില ലിറ്ററിന് 84.42 രൂപയായി ഇത് വരെയുള്ള ഉയര്‍ന്ന നിലവാരത്തിലെത്തിയത്.
കോവിഡ് വാക്സിന് വിതരണത്തിന് എത്തിയോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചതാണ് ഇന്ത്യയിലും വിപണിയിലും പ്രതിഫലിച്ചത്. ബ്രന്റ് ക്രൂഡ് വില ബാരലിന് 53,86 ഡോളറിലാണ് നിലവിലുള്ളത്. 29 ദിവസം വില വര്‍ദ്ധനവ് രേഖപ്പെടുത്താരുന്നതിന് ശേഷമാണ് ബുധനാഴ്ച്ച വീണ്ടും വില വര്‍ദ്ധിച്ചത്.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.97 രൂപയും ഡീസലിന് 74.12 രൂപയുമാണ് പുതിയ വില.എന്നാല്‍ കേരളത്തിലെ കോഴിക്കോട് ഇതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. പെട്രോള്‍ ലിറ്ററിന് 84.42 രൂപയും ഡീസലിന് 78.48 രൂപയുമാണ് ബുധനാഴ്ച്ച മുതല്‍ കോഴിക്കാട് നല്‍കേണ്ടത്.