
ഒരു രാത്രിക്ക് എത്രയാണെന്ന് ചോദ്യം;മറുപടി കേട്ട് ഞെട്ടി ആരാധകർ
സോഷ്യൽ മീഡിയയിൽ സ്ത്രീകളോട് മോശമായി പെരുമാറുന്ന ഒരുപാടാളുകൾ ഉണ്ട്. കൂടുതലും അഭിനേത്രികളാണ് സൈബർ ആക്രമണങ്ങൾക്ക് ഇരയാകാറുള്ളത്. വസ്ത്രധാരണത്തെക്കുറിച്ചുൾപ്പടെ നിരവധി മോശം കമന്റുകളും ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടാകാറുണ്ട്. അത്തരത്തിൽ തന്നോട് അശ്ലീലം പറഞ്ഞ യുവാവിന് ചുട്ടമറുപടി നൽകിയിരിക്കുകയാണ് നടി നീലിമ റാണി.ആരാധകരുടെ ചോദ്യത്തിനു മറുപടി പറയുന്നതിനിടെ ഒരാൾ ‘ഒരു രാത്രിയ്ക്ക് എത്ര വേണം’എന്നായിരുന്നു നടിയോട് ചോദിച്ചത്. ഇത്തരത്തിലുള്ള ചോദ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ് പലരും ചെയ്യാറ്. എന്നാൽ വളരെ പക്വതയോടെയാണ് നടി ഇതിനെ കൈകാര്യം ചെയ്തിരിക്കുന്നത്.
‘സഹോദരാ കുറച്ച് മാന്യത ഞാൻ പ്രതീക്ഷിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികൾക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങൾ ഒരു മനശാസ്ത്ര വിദഗ്ദ്ധനെ കാണണം. നിങ്ങൾക്ക് വിദഗ്ദ്ധരുടെ സഹായം ആവശ്യമാണ്.’- എന്നായിരുന്നു നടിയുടെ മറുപടി. നിരവധിയാളുകളാണ് താരത്തിന്റെ മറുപടിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.