
പാലാ സീറ്റ് വിട്ടുകൊടുത്ത് എല്‍.ഡി.എഫില്‍ തുടരേണ്ടതില്ലെന്ന് എന്‍.സി.പി കേന്ദ്ര നേതൃത്വം
എന്‍.സി.പിയുടെ സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ച്ച വേണ്ടെന്ന് ശരത് പവാര്‍ അറിയിച്ചതായി ടി.പി പീതാംബരന്. തങ്ങളുടെ വികാരം ശരത്പവാറിനെ ബോധ്യപ്പെടുത്താനായി. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന് പറഞ്ഞു. നിയമസഭ സമ്മേളനത്തിനിടയില്‍ ശരത് പവാര്‍ കേരളത്തിലേക്കെത്തും. എന്‍.സി.പി നേതാക്കളുമായുള്ള ചര്‍ച്ചക്കാണ് പവാര്‍ കേരളത്തിലേക്കെത്തുന്നത്. സീറ്റ് വിട്ടുകൊടുത്തുകൊണ്ട് എല്‍.ഡി.എഫില്‍ തുടരേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.