
കേരള സര്‍വകലാശാലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്പോട്ട് അഡ്മിഷന്
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കേരള സര്‍വകലാശാലയില്‍ സ്പോട്ട് അഡ്മിഷന്. ആയിരക്കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് അഡ്മിഷനില്‍ പങ്കെടുക്കുന്നത്. സാമൂഹിക അകലം പാലിക്കാതെയാണ് നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നത്. ആള്‍ക്കൂട്ടം വേഗത്തില്‍ ഒഴിവാക്കുമെന്ന് വി.സി അറിയിച്ചു.