
കർഷകസമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാവുമെന്ന ആശങ്കയുമായി സുപ്രീംകോടതി
കർഷക സമരം തബ്ലീഗ് ജമാഅത്ത് സേമ്മളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷകസമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാവുമെന്ന ആശങ്ക പങ്കുവെച്ചാണ് സുപ്രീംകോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്ചക്കുള്ളിൽ അറിയിക്കാൻ കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡേയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിേന്റതാണ് നിർദേശം.
തബ്ലീഗ് സമ്മേളനത്തിന്റെ സമയത്തുണ്ടായ അതേ സാഹചര്യമാണ് കർഷക സമരത്തിലും നില നിൽക്കുന്നത്. കർഷകർക്ക് കോവിഡിൽ നിന്നും സംരക്ഷണമുണ്ടോയെന്ന് വ്യക്തമല്ല. അവരുടെ സംരക്ഷണത്തിനായി നിങ്ങൾ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി നിർദേശിച്ചു. മുൻ അനുഭവങ്ങളിൽ നിന്ന് പാഠങ്ങളൊന്നും പഠിച്ചില്ലേയെന്നും സുപ്രീംകോടതി ചോദിച്ചു.
തബ്ലീഗ് സമ്മേളനത്തിനിടെയുണ്ടായ കോവിഡ് വ്യാപനത്തെ കുറിച്ച് ഇപ്പോഴും അന്വേഷണം നടക്കുകയാണെന്ന് തുഷാർ മേത്ത സുപ്രീംകോടതിയിൽ മറുപടി നൽകി.