
മലപ്പുറത്ത് വീട്ടില്‍ കവര്‍ച്ച
മലപ്പുറം ചേകന്നൂരിൽ വീട്ടില്‍ കവർച്ച. 125 പവന് സ്വര്‍ണാഭരങ്ങളും 65,000 രൂപയും കവര്‍ന്നു. ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. പുറത്തു പോയ വീട്ടുകാര്‍ ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.