
റൗഫ് ഷെരീഫിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ നീട്ടി
കള്ളപ്പണ ഇടപാട് കേസില്‍ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന്റെ റിമാന്‍ഡ് ഈ മാസം 22 വരെ നീട്ടി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റിമാന്‍ഡ് നീട്ടിയത്.
റൌഫ് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇഡി കോടതിയെ അറിയിച്ചു.