
രാജ്യത്ത് കൊവിഡ് വാക്സിന് ഉടന്‍ നല്കിത്തുടങ്ങും – കേന്ദ്ര ആരോഗ്യമന്ത്രി
രാജ്യത്തെ ജനങ്ങള്‍ക്ക് അടുത്ത ദിവസങ്ങളില്‍ത്തന്നെ വാക്സിന് നല്കിത്തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ദ്ധന് പറഞ്ഞു. കൊവിഡ് വാക്സിന് ഡ്രൈ റണ്ണിനുളള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യാനായി ചെന്നൈയിലെ രാജീവ് ഗാന്ധി ഗവണ്മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി.
ഇന്ത്യയില്‍ ചുരുങ്ങിയ സമയത്തിനുളളില്‍ വാക്സിനുകള്‍ നിര്‍മ്മിക്കാനായി. ഇത് രാജ്യത്തെ സംബന്ധിച്ച് മികച്ച നേട്ടമാണ്. അടുത്ത ദിവസങ്ങളിലായി വിതരണം ആരംഭിക്കുന്ന വാക്സിനുകള്‍ ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കാവും നല്കിത്തുടങ്ങുകയെന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 28, 29 ദിവസങ്ങളില്‍ രാജ്യത്ത് എട്ട് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തിയിരുന്നു. ഇന്ന് നടത്തുന്ന ഡ്രൈ റണിനൊപ്പം സംസ്ഥാനങ്ങളില്‍ മോക്ക് ഡ്രില്‍ നടത്താനും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പോളിയോക്കുള്ള പ്രതിരോധ കുത്തിവെപ്പ് രാജ്യവ്യാപകമായി ഈ മാസം (ജനുവരി) 17ന് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ പോളിയോ കുത്തിവെപ്പ് നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.