
കെവിന് കൊലക്കേസ്: ഒൻപതാം പ്രതി ടിറ്റോ ജെറോമിന് ജയിലിൽ മർദ്ദനമേറ്റു
കെവിന് കൊലക്കേസിലെ ഒൻപതാം പ്രതി ടിറ്റോ ജെറോമിന് ജയിലില്‍ മര്‍ദനമേറ്റതായി തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. അവശനിലയിലായ ടിറ്റോയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് നാളെ പന്ത്രണ്ട് മണിക്ക് മുമ്ബ് ജയില്‍ വകുപ്പ് ജില്ലാ ജഡ്ജിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ക്രിസ്മസിന് തലേന്ന് തടവുകാര്‍ മദ്യപിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. ആശുപത്രിയില്‍ ടിറ്റോയ്ക്ക് സംരക്ഷണം നല്കാന് പൊലീസിന് നിര്‍ദേശം നല്കി. ജയില്‍ അധികൃതര്‍ മെഡിക്കല്‍ കോളജിലേക്ക് പോകരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.