
ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ആശുപത്രിയില്‍
ഫിഫ(ഫെഡറേഷന് ഓഫ് ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന്) മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സ്വിസ് പത്രം റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ഇദ്ദേഹത്തിന്റെ ആരോഗ്യനില അപകടകരമല്ലെന്ന് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അറിയിച്ചു. എന്റെ പിതാവ് ആശുപത്രിയിലാണെന്നും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും വിശ്രമം ആവശ്യമാണെന്ന് മകള്‍ കോറിന് ബ്ലാറ്റര്‍ ആന്ഡന്മാറ്റനെ ഉദ്ധരിച്ച് ബ്ലിക്ക് പത്രം റിപോര്‍ട്ട് ചെയ്തു. 84 കാരനായ സെപ് ബ്ലാറ്ററുടെ നില ഗുതുരരമാണെങ്കിലും ജീവന് അപകടത്തിലല്ലെന്നും അവര്‍ പറഞ്ഞു. അതേസമയം, തന്റെ കുടുംബത്തിന് വേണ്ടി സ്വകാര്യത ആവശ്യപ്പെടുന്നതായും മകള്‍ പറഞ്ഞു.
ലോക ഫുട്ബോള്‍ ഭരണസമിതിയുടെ തലവനായി 17 വര്‍ഷം പ്രവര്‍ത്തിച്ച സെപ് ബ്ലാറ്ററെ 2015ലാണ് തദ് സ്ഥാനത്തു നിന്ന് നീക്കിയത്. 2011 ല്‍ അന്നത്തെ യുവേഫ മേധാവിയായിരുന്ന മൈക്കല്‍ പ്ലാറ്റിനിക്ക് രണ്ട് മില്യണ്‍ സ്വിസ് ഫ്രാങ്ക് നല്‍കിയെന്ന് ആരോപിച്ചാണ് ആറുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. വഞ്ചന, വിശ്വാസലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ബ്ലാറ്ററിനും പ്ലാറ്റിനിക്കുമെതിരേ അന്വേഷണം നടക്കുകയാണ്.