
കൊവിഡ് വാക്സിന് സ്വീകരിക്കുന്ന ആദ്യ ബോളിവുഡ് താരമായി ശില്പ ശിരോദ്കര്
കൊവിഡ് വാക്സിന് സ്വീകരിക്കുന്ന ആദ്യ ബോളിവുഡ് താരമായി മാറിയിരിക്കുകയാണ് ശില്പ ശിരോദ്കര്. ദുബായിലുള്ള താരം സോഷ്യല്‍ മീഡിയയിലൂടെയാണ് വാക്സിന് സ്വീകരിച്ച വിവരം പങ്കുവച്ചിരിക്കുന്നത്. ശില്പയുടെ കെെയ്യിലൊരു ബാന്‍ഡേജും കാണാം. ‘വാക്സിന് എടുത്തു. സുരക്ഷിതയാണ്. ഇതാണ് പുതിയ നോര്‍മല്‍. ഇതാ ഞാന്‍ വരുന്നു 2021. നന്ദി യുഎഇ’ എന്നാണ് ശില്പ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നടി നമ്രത ശിരോദ്കറിന്റെ സഹോദരിയാണ് ശില്പ. അപരേഷ് രഞ്ജിത്താണ് ഭര്‍ത്താവ്. ഒരു മകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് ശില്പ. തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ ശില്പ ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.