
ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവര്‍ കയ്യുറകളും മാസ്ക്കും അലക്ഷ്യമായി വലിച്ചെറിയുന്നു
മോട്ടര്‍ വാഹന വകുപ്പ് പറവണ്ണയിലെ മൈതാനത്തില്‍ ഡ്രൈവിങ് ടെസ്റ്റിനെത്തുന്നവര്‍ കയ്യുറകളും മാസ്ക്കും അലക്ഷ്യമായി വലിച്ചെറിയുന്നതായി പരാതി. ടെസ്റ്റ് കഴിഞ്ഞു പോകുന്നവര്‍ ഉപയോഗിച്ച കയ്യുറകളും മാസ്ക്കും വലിച്ചെറിയുന്നത് പതിവാകുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
മൈതാനത്തിന്റെ പരിസരത്തും മറ്റുമായി നിരവധി മാസ്ക്കുകളാണ് കിടക്കുന്നത്. പറവണ്ണ യുപി സ്കൂള്‍ മുതല്‍ ജുമാ മസ്ജിദ് വരെയുള്ള ഭാഗങ്ങളിലും നിരവധി മാസ്ക്കുകളാണ് വലിച്ചെറിയപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് അധികൃതര്‍ ഇത് തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.