
കുവൈറ്റിലെ സര്‍ക്കാര്‍ പ്രവാസികളെ പിരിച്ചു വിടുന്നു
കുവൈറ്റിലെ സര്‍ക്കാര്‍ കമ്ബ്യൂട്ടര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നും പ്രവാസികളെ പിരിച്ചുവിടാന്‍ തീരുമാനം. ഡിപ്പാര്‍ട്ട്മെന്റുകളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ പ്രവാസികളെയും പിരിച്ചുവിട്ട് പകരം സ്വദേശികളെ നിയമിക്കാനാണ് തീരുമാനം. ഈവര്‍ഷം തന്നെ തീരുമാനം നടപ്പിലാക്കുമെന്ന് പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏപ്രില്‍ മാസത്തില്‍ പുതിയ സാമ്ബത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്ബ് തന്നെ കമ്ബ്യൂട്ടര്‍ വകുപ്പുകളില്‍ പൂര്‍ണമായും സ്വദേശി വത്ക്കരണം നടപ്പിലാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കുവൈറ്റിലെ 4.8 മില്യന്‍ ജനസംഖ്യയില്‍ ഏകദേശം 3.4 മില്യന്‍ പേരും പ്രവാസികളാണ്.