
മഹാരാഷ്ട്രയില്‍ പത്ത് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ തീപിടുത്തം; കുഞ്ഞുങ്ങളില്‍ മൂന്ന് പേര് പൊള്ളലേറ്റാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി
മഹാരാഷ്ട്രയില്‍ പത്ത് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ തീപിടുത്തം പ്രാഥമിക വിവരങ്ങള്‍ പുറത്തുവന്നു. കുഞ്ഞുങ്ങളില്‍ മൂന്ന് പേര് പൊള്ളലേറ്റാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കി ഏഴുപേര്‍ തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്നും മന്ത്രി വീഡിയോ സന്ദേശത്തില്‍ അറിയിച്ചു. ഒരു മാസത്തിനും മൂന്നു മാസത്തിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തമുണ്ടായത്.പൊള്ളലേറ്റുണ്ടായ പരിക്കുകളെ തുടര്‍ന്നാണ് മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചത്. അഗ്നിബാധയെ തുടര്‍ന്നുണ്ടായ പുകയിലുണ്ടായ ശ്വാസമുട്ടലാണ് ഏഴുപേരുടെ മരണത്തിനിടയാക്കിയത്’ മന്ത്രി അറിയിച്ചു.
എന്‍ഐസിയുവിലുണ്ടായിരുന്ന പതിനേഴ് കുട്ടികളില്‍ ഏഴു പേരെ ജീവനക്കാര്‍ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ പത്ത് കുഞ്ഞുങ്ങളുടെ ജീവന് ഇവര്‍ക്ക് രക്ഷിക്കാനായില്ല’ എന്നായിരുന്നു വാക്കുകള്‍. സംഭവത്തില്‍ അടിയന്തിര അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യവും ആരോഗ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയിരുന്നു.