
നാലു യുവാക്കൾ ഉപദ്രവിച്ചതിന് ശേഷം ഓടുന്ന ബസ്സിൽ നിന്ന് ചാടി പെൺകുട്ടികൾ
നാല് യുവാക്കൾ ഉപദ്രവിച്ചതിനെത്തുടർന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികൾ ഓടുന്ന ബസ്സിൽ നിന്ന് ചാടി. ഉത്തർപ്രദേശിൽ ആണ് സംഭവം. സംഭവത്തെത്തുടന്ന് വാഹനം നിർത്താൻ ഡ്രൈവറോട് ആവിശ്യപെട്ടിട്ടും ഡ്രൈവർ വിസമ്മതിച്ചു. പെൺകുട്ടികളുടെ മുന്നിൽ ഇരിക്കുന്ന യുവാക്കൾ അശ്ലീല പരാമർശങ്ങൾ വീണ്ടും നടത്തുകയും ചെയ്തേ തുടർന്നാണ് ഇവരുവരും ബസിൽ നിന്ന് ചാടിയത്. ഇവരിൽ ഒരാൾക്ക് തലയ്ക്കും കാലിനും അരയ്ക്കും പരിക്കേറ്റു. മറ്റൊരാൾക്ക് കൈയ്ക്കും കാലിനും ഒടിവുണ്ട്.