
നിയമലംഘനം നടത്തിയ ടിപ്പർ ലോറികൾ പിടിയിൽ
തിരുവനന്തപുരം : അതിർത്തിയിൽ നടന്ന മോട്ടോർവാഹന വകുപ്പ് എൻഫോഴ്മെന്റ് സ്ക്വാഡിന്റെ പരിശോധനയ്ക്കിടയിൽ നിയമലംഘനം നടത്തിയ 46 ടിപ്പർ ലോറികൾ പിടിയിൽ. പാറ ഉൽപ്പന്നങ്ങളുമായെത്തിയ ടിപ്പർ ലോറികൾക്കാണ് പിഴ ചുമത്തിയത് .
ഒറ്റ ദിവസംകൊണ്ട് അഞ്ചുലക്ഷത്തി എഴുപതിനായിരം രൂപയാണ് പിഴയായി ഈടാക്കിയത്.
പാറശ്ശാല ജോയന്റ് ആർ.ടി.ഓഫീസിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു മൂലം തിരുവനന്തപുരം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എ.കെ.ദിലുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നമ്പർ പ്ലേറ്റുകളില്ലാത്ത 16 വാഹനങ്ങൾ പിടികൂടി.