
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകർ തെരുവിൽ
ചെന്നൈ :രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധകർ തെരുവിൽ സമരം നടത്തുന്നു . ചെന്നൈ വള്ളുവർകോട്ടത്താണ് ആരാധകരുടെ പ്രതിഷേധത്തിൽ ഒരു ലക്ഷത്തോളം ആളുകൾ സമരത്തിന്റെ ഭാഗമാകും. സംഭവത്തെ തുടർന്നു കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവർ കോട്ടം.അനാരോഗ്യത്തെ തുടർന്നായിരുന്നു രജനികാന്ത് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ചത്
തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകർ ചെന്നൈ വള്ളുവർ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ആരാധകർ തെരുവിലുണ്ട്. രജനി മക്കൾ മൻട്രം ഭാരവാഹികളും പ്രതിഷേധത്തിൽ ഒപ്പമുണ്ട്.