
ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: ഡിവൈഎഫ്ഐ നേതാവിന്റെ വീടിന് നേരെ ബോംബേറ്. അർജുൻ ദേവിന്റെ വീടിന് നേരെയാണ് ബോംബേറ് നടത്തിയത് .
ആക്രമണത്തിൽ വീടിന്റെ മുൻഭാഗം തകർന്നു.ബൈക്കിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞത്. രണ്ട് പ്രാവശ്യം ബോംബേറ് നടത്തിയശേഷം ഇവർ കടന്നുകളഞ്ഞു. ബോംബെറിൽ പരിക്കേറ്റ അർജുനും കുടുംബവും ആശുപത്രിയിൽ ചികിത്സയിലാണ് .