
സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി
കൊളംബോ : സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 9 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടി. ഇവരുടെ ബോട്ടും നാവിക സേന പിടിച്ചെടുത്തു .
നെടുൻതീവിന് സമീപത്തുവെച്ചാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കച്ചത്തീവിന് സമീപം സമുദ്രാതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയെന്നാരോപിച്ച് ലങ്കൻ നാവികസേന മറ്റ് ബോട്ടുകളിലെ മത്സ്യവല നശിപ്പിച്ചതായും ഫിഷറീസ് അധികൃതർ പറഞ്ഞു.