
പ്രണയബന്ധത്തെ എതിര്‍ത്തു ; മധ്യവയസ്കനെ ഭാര്യയും മക്കളും ചേര്‍ന്ന് കത്തിച്ചു കൊന്നു
ലക്നൗ: യുപിയിൽ മകളുടെ പ്രണയബന്ധത്തെ എതിര്‍ത്തതിനെ തുടർന്ന് മധ്യവയസ്കനെ ഭാര്യയും മക്കളും ചേര്‍ന്ന് കത്തിച്ചു കൊന്നു . മുഹമ്മദ് ആമിര്‍ എന്ന 55 കാരനെയാണ് ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയത് .
ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സ്ഥിരീകരിച്ചു .ഭാര്യയും മകനും മകളും സഹോദര പുത്രനും ചേര്‍ന്നാണ് തന്നെ കത്തിച്ചതെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.