
ഇന്‍ഡൊനീഷ്യയിലെ വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സിരിവിജയ എയര്‍ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണ സ്ഥലം കണ്ടെത്തി. 62 പേരുമായി പുറപ്പെട്ട വിമാനമാണ് കണ്ടെത്തിയത് . വിമാനത്തില്‍ യാത്ര ചെയ്ത ആരും ജീവനോടെ ഇല്ലെന്നാണ് നിഗമനം.വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യശരീരത്തിന്റെ ഭാഗങ്ങളും നാവികര്‍ കണ്ടെടുത്തിട്ടുണ്ട്.
രണ്ടു ബാഗുകള്‍ കരയിലെത്തിച്ചതായി ജക്കാര്‍ത്ത പോലീസ് പറഞ്ഞു.
ഇതില്‍ ഒന്നില്‍ യാത്രക്കാരുടെ വസ്തുക്കളും മറ്റൊരു ബാഗില്‍ ശരീരഭാഗങ്ങളും ആയിരുന്നു .