
മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം
കാസർഗോഡ് : കളിക്കുന്നതിനിടെ മണ്ണെണ്ണ ഉള്ളിൽചെന്ന് ഒന്നര വയസുകാരന് ദാരുണാന്ത്യം. ഉദുമ എരോലിലെ ദാസൻെറയും രേണുകയുടെയും ഏക മകൻ ഋതിക് ദാസാണ് ദാരുണമായി മരിച്ചത് .
പെയിൻറിങ് ആവശ്യത്തിന് കൊണ്ടുവന്ന മണ്ണെണ്ണയാണ് ഉള്ളിൽ ചെന്നത് . വീട്ടുവരാന്തയിൽ കളിക്കുന്നതിനിടെ അവശ നിലയിൽ കണ്ടെത്തിയ കുഞ്ഞിൻെറ സമീപം മറിഞ്ഞ നിലയിൽ മണ്ണെണ്ണക്കുപ്പിയും കണ്ടെത്തി . ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.