
ഫത്തേപ്പൂരിൽ പിതാവ് മകളെ വെടിവച്ച് കൊന്നു
ഫത്തേപ്പൂർ :ഫത്തേപ്പൂരിൽ പിതാവ് മകളെ വെടിവച്ച് കൊന്നു. ജെയ്സിംഗ്പൂർ ഗ്രാമത്തിൽ ശനിയാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കൊലപാതകത്തിന് ശേഷം ഇയാള്‍ പൊലീസില്‍ കീഴടങ്ങി.
ചന്ദ്ര മോഹൻ യാദവ് എന്നയാളാണ് മകൾ സ്വാതിദേവിയെ വെടി വെച്ച് കൊന്നത് . ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവച്ചാണ് മകളെ കൊന്നത് . ഒരുവര്‍ഷം മുന്‍പാണ് മകളുടെ വിവാഹം നടന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മകൾ ഭര്‍തൃവീട്ടുകാരെ അറിയിക്കാതെ സ്വന്തം വീട്ടിലേക്ക് വന്നു. ഇതാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം .