
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ ഗവ. ഐ.ടി.ഐ.യില്‍ ടര്‍ണര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗീഷ്) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ടര്‍ണര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളില്‍ എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ, ഡിഗ്രിയോയാണ് യോഗ്യത.
സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗീഷ്) ട്രേഡിന് എന്‍.ടി.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം/ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയോ (ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ്) ആണ് യോഗ്യത. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 11 ന് രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491-2815161.