
ഇന്ത്യ പിടികൂടിയ ചൈനീസ് സൈനികനെ വിടണമെന്നാവശ്യപ്പെട്ടു ചൈന
ന്യൂഡല്‍ഹി: അതിർത്തി മുറിച്ചുകടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ പിടികൂടിയ ചൈനീസ് സൈനികനെ എത്രയും വേഗം കൈമാറണമെന്നാവശ്യപ്പെട്ട് ചൈന. ചൈനീസ് സൈനികന് ഇരുട്ടുമൂലം വഴിതെറ്റിയതാണെന്ന് സൈന്യത്തിന്റെ ഔദ്യോഗിക പിഎല്‍എ ദിനപത്രം നടത്തുന്ന ‘ദി ചൈന മിലിറ്ററി ഓണ്‍ലൈന്‍’ റിപ്പോര്‍ട്ട് ചെയ്തു.
മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് അതിര്‍ത്തി മറികടന്നെത്തിയ ചൈനീസ് സൈനികര്‍ ഇന്ത്യയുടെ പിടിയിലാകുന്നത്.സൈനികനെ കൈമാറി ഇരുരാജ്യങ്ങളും തമ്മിൽ തർക്കമില്ലാതെ മുന്നോട്ടു പോകണമെന്നും റിപ്പോർട്ടിൽ പറയുന്നു .