
കടയ്ക്കാവൂർ പോക്സോ കേസിൽ ഉന്നതതല അന്വേഷണത്തിന് ഡി ജി പി ഉത്തരവ് നൽകി
തിരുവനന്തപുരം :കടയ്ക്കാവൂർ പോക്സോ കേസിൽ ഉന്നതതല അന്വേഷണത്തിന്ഡി ജിപി ഉത്തരവിട്ടു . ആരോപണങ്ങൾ ഐജി അന്വേഷിക്കും. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും.
കേസിൽ പൊലീസിനെതിരെ ആരോപണവുമായി ശിശുക്ഷേമ സമിതി ചെയർപേഴ്സൺ എൻ സുനന്ദ രംഗത്തെത്തിയിരുന്നു. എഫ്ഐആറിൽ തന്റെ പേര് ഉൾപ്പെടുത്തിയത് വീഴ്ചയാണെന്നായിരുന്നു സുനന്ദയുടെ ആരോപണം. കേസെടുക്കാൻ സിഡബ്ല്യുസി ആവശ്യപ്പെട്ടിട്ടില്ലെന്നും ചെയർപേഴ്സൺ പറഞ്ഞിരുന്നു.