
കൊവിഡ് വാക്സിനേഷനു ആക്ഷൻ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ്
തിരുവനന്തപുരം :കൊവിഡ് വാക്സിനേഷനു ആക്ഷൻ പ്ലാനുമായി സംസ്ഥാന ആരോഗ്യ വകുപ്പ് . വാക്സിനേഷനായി ആദ്യഘട്ടത്തിൽ സജ്ജമാക്കുന്നത് 133 കേന്ദ്രങ്ങളായിരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജയുടെ നേതൃത്വത്തിൽ നടന്ന കൊവിഡ് വാക്സിനേഷൻ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു ജില്ലകളിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂമുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
വാക്സിൻ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്സിനേഷൻ വിജയപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നൽകി. ആദ്യഘട്ടത്തിൽസംസ്ഥാനത്ത് 133 കേന്ദ്രങ്ങൾ കൊവിഡ് വാക്സിനേഷനായി സജ്ജമാക്കും. പിന്നീട് ഇത് കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്സിൻ നൽകും.