
എലിസബത്ത് രണ്ടാമൻ രാജ്ഞിക്കും 99 കാരനായ ഭർത്താവ് ഫിലിപ്പ് രാജകുമാരനും കോവിഡ് വാക്സിനേഷൻ നൽകി
കൊറോണ വൈറസിനെതിരെ യുകെയിലെ 94 കാരിയായ എലിസബത്ത് രണ്ടാമൻ രാജ്ഞിക്കും ഭർത്താവ് 99 കാരനായ ഫിലിപ്പ് രാജകുമാരനും കുത്തിവയ്പ് നൽകിയതായി ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. വിൻഡ്സർ കാസിൽ വസതിയിൽ വച്ച് കുടുംബ ഡോക്ടറാണ് വാക്സിനുകൾ നൽകിയത്. ഫെബ്രുവരി പകുതിയോടെ വൃദ്ധരും ദുർബലരും മുൻനിര പ്രവർത്തകരും ഉൾപ്പെടെ 1.5 കോടി ആളുകൾക്ക് കുത്തിവയ്പ്പ് നൽകാൻ യു.കെ സർക്കാർ പദ്ധതിയിടുന്നു.