
പാലാ കുടുംബ കോടതി ജഡ്ജി കുഴഞ്ഞു വീണു മരിച്ചു
പാലാ കുടുംബ കോടതി ജഡ്ജി കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ സുരേഷ് കുമാര്‍ പോള്‍ ആണ് അന്തരിച്ചത്. പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അന്പത്തിയൊന്പത് വയസ്സായിരുന്നു. മൃതദേഹം കോഴിക്കോട് സംസ്കരിക്കും.