
വിനോദ സഞ്ചാര കേന്ദ്രമായി മാറാൻ ഒരുങ്ങി അയോധ്യ
ഉത്തര്‍പ്രദേശിലെ അയോധ്യയെ വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ വേണ്ടിയുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷനും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
ഐഐഎം ഇന്‍ഡോര്‍ ഡയറക്ടര്‍ ഹിമാന്‍ഷു റായ്, അയോധ്യ മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍ വിശാല്‍ സിംഗ് എന്നിവരാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.