
സൗദിയിൽ കോവിഡ് വാക്സിന് സ്വീകരിച്ചത് ഒന്നര ലക്ഷം പേർ
ആദ്യ ഘട്ടത്തിൽ തന്നെ വാക്സിൻ സ്വീകരിച്ചവരിൽ നിരവധി ആരോഗ്യ പ്രവർത്തകരുമുണ്ട്. വാക്സിൻ സ്വീകരിച്ചതോടെ കോവിഡിനെതിരെയുള്ള ആത്മ വിശ്വാസം വർധിച്ചതായും ഇവർ പറയുന്നു. കോവിഡ് വാക്സിൻ എല്ലാവർക്കും എത്തിച്ചേ അതിരുകൾ പൂർണമായും തുറക്കൂ എന്ന് പ്രഖ്യാപിച്ച രാജ്യം കൂടിയാണ് സൗദി അറേബ്യ.
ആരോഗ്യ രംഗത്തുള്ള ഡോക്ടർമാർക്കും പ്രായം കൂടിയ വ്യക്തികൾക്കുമാണ് വാക്സിൻറെ ആദ്യ ഘട്ട വിതരണത്തിൽ തന്നെ സൗദിയിൽ അവസരം ലഭിച്ചത്. വാക്സിൻ സ്വീകരിക്കുന്നതിന് സ്വയം സന്നദ്ധരായി രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്കെല്ലാം വാക്സിൻ സൗജന്യമായി നൽകുന്നു. ഇതിനകം വാക്സിൻ സ്വീകരിച്ച സീനിയർ വ്യക്തികൾക്ക് ഉൾപ്പെടെ യാതൊരു പാർശ്വഫലങ്ങളും അനുഭവപ്പെട്ടിട്ടില്ലെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നു.
മലയാളികൾ ഉൾപ്പെടുന്ന നിരവധി പ്രവാസികളാണ് രജിസട്രേഷൻ പൂർത്തിയാക്കി അനുമതിക്കായി കാത്തിരിക്കുന്നത്. വാക്സിൻ വിതരണം പൂർത്തിയാക്കി മാർച്ച് അവസാനത്തോടെ അതിരുകൾ സൗദി പൂർണമായും തുറക്കും. രണ്ടു ഡോസും സ്വീകരിക്കുന്നവർക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റും സൗദി നൽകുന്നുണ്ട്