
ഐ.എൻ.എസ് ബെത്വയിൽ ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചനിലയിൽ
യുദ്ധക്കപ്പലായ ഐ.എൻ.എസ് ബെത്വയിലെ ഉദ്യോഗസ്ഥനെ കാബിനിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. രമേശ് ചൗധരി (22) ആണ് മരിച്ചത്.
സമീപത്തുനിന്ന് തോക്ക് കണ്ടെടുത്തു. സ്വയം ജീവനൊടുക്കിയതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കൊളാബ പൊലീസ് പറഞ്ഞു.
ജോധ്പൂർ സ്വദേശിയാണ് ഇദ്ദേഹം. ലീവ് കഴിഞ്ഞ് രണ്ടു ദിവസം മുമ്പാണ് രമേശ് തിരിച്ചെത്തിയത്.