
തിയറ്ററുകൾ തുറക്കുന്നത് പരിഗണയിലെന്ന് സിനിമാ സംഘടനകൾ
തിയറ്ററുകൾ തുറക്കുന്നത് പരിഗണയിലെന്ന് സിനിമാ സംഘടനകൾ. സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ചായിരുന്നു ചര്‍ച്ച. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് തീയറ്ററുകള്‍ തുറക്കാനാവില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.
വൈദ്യുതി ഫിക്സഡ് ചാര്‍ജില്‍ ഇളവ് വരുത്തുക, തീയറ്ററുകളുടെ ലൈസന്‍സ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളും സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. ഈ മാസം അഞ്ച് മുതല്‍ തിയറ്ററുകള്‍ മാനദണ്ഡം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും നഷ്ടം സഹിച്ച് പ്രദര്‍ശനം നടത്താനാകില്ലെന്ന നിലപാടിലായിരുന്നു തിയറ്റര്‍ ഉടമകള്‍.