
ഷിക്കാഗോയിൽ വെടിവെപ്പ്; മൂന്ന് മരണം
യു.എസിലെ ഷിക്കാഗോ നഗരത്തിലുണ്ടായ വെടിവെപ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക് പരിക്കേറ്റു. അക്രമയെ പോലീസ് വെടിവച്ചു കൊന്നു.
ഷിക്കാഗോ സർവകലാശാല വിദ്യാർഥി, സെക്യൂരിറ്റി ഗാർഡ്, 20കാരനായ യുവാവ് എന്നിവരാണ് മരിച്ചത്.
32കാരനായ ജേസൺ നൈറ്റിൻഗേൽ എന്നയാളാണ് അക്രമി. ഇയാൾ ഒരു അപാർട്മെൻറ് കെട്ടിടത്തിലേക്ക് തോക്കുമായി കയറുകയായിരുന്നു. പിന്നീട് മറ്റിടങ്ങളിലേക്ക് എത്തിയും അക്രമം അഴിച്ചുവിട്ടു. അക്രമത്തിൻെറ കാരണം വ്യക്തമല്ല.