
പന്തിനെതിരെ സ്മിത്തിന്റെ ‘ചതി പ്രയോഗം’; പ്രതിഷേധവുമായി ക്രിക്കറ്റ് ലോകം
ഇന്ത്യന്‍ ബാസ്റ്റ്മാന്‍ ഋഷഭ് പന്തിന്റെ ക്രീസ് മാര്‍ക്ക് മായ്ച്ചുകളഞ്ഞ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിലെ ആദ്യ സെഷന്റെ ഇടവേളക്ക് ശേഷമാണ് സ്മിത്ത് കാലുകള്‍ കൊണ്ട് ഋഷഭ് പന്തിന്റെ ക്രീസ് മാര്‍ക്ക് മുഴുവനായും മായ്ച്ചുകളഞ്ഞത്. സ്റ്റംമ്പ് ക്യാമറയില്‍ ക്രീസ് മാര്‍ക്ക് മായ്ക്കുന്ന സ്മിത്തിന്റെ നിഴല്‍ കുടുങ്ങിയിട്ടുണ്ട്.
ഇതോടെ സ്മിത്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുകയാണ്. ഒരിക്കല്‍ തട്ടിപ്പ് കാണിച്ചാല്‍ എപ്പോഴും തട്ടിപ്പ് കാണിക്കുമെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തു. സ്മിത്തിലും ടിം പെയ്നിലുമുള്ള തന്റെ എല്ലാ ബഹുമാനവും നഷ്ടപ്പെട്ടുവെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
അഞ്ചാം ദിനത്തില്‍ പന്തിന്റെ 97 റണ്‍സും പൂജാരയുടെ 77 റണ്‍സുമാണ് ഇന്ത്യക്ക് നല്ല തുടക്കം നല്‍കിയത്. അവസാന ഓവറുകളില്‍ അശ്വിനും വിഹാരിയും പ്രതിരോധിച്ച് കളിച്ചതോടെ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.