
അനുഷ്ക ശര്‍മക്കും വിരാട് കോഹ്ലിക്കും പെണ്‍കുഞ്ഞ്
ബോളിവുഡ് താരം അനുഷ്ക ശര്‍മക്കും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കും പെണ്‍കുഞ്ഞ് പിറന്നു. വിരാട് കോഹ്ലിയാണ് ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
ഞങ്ങള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരിക്കുന്നുവെന്നും നിങ്ങളുടെ സ്നേഹത്തിനും പ്രാര്‍ഥനകള്‍ക്കും കടപ്പാട് ഉണ്ടെന്നും വിരാട് കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
അനുഷ്കയും കുഞ്ഞും സുരക്ഷിതരാണെന്നും നിങ്ങള്‍ ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.മൂന്നാം വിവാഹവാര്‍ഷികത്തില്‍ തങ്ങള്‍ ഉടന്‍ മൂന്ന് പേരാകുമെന്ന് അനുഷ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.